$ മുറിമൂക്ക്
$ മുറിഞ്ഞ ചെവി
$ അണ്ണാക്കിലെ ദ്വാരം
$ മാംസ വളർച്ച
$ ഉന്തിയ മോണ
$ തലയോട്
$ നൊണ്ണ്
$ നെറ്റി
$ വളരുന്ന താടി
$ മൂടിയ ചെവി
$ കണ്ണിന്റെ വൈകല്യം
$ മുഖത്ത് കാണുന്ന വികൃതരൂപങ്ങൾ
$ അപകടം മൂലമുണ്ടാകുന്ന മുഖത്തിന്റെയും തലയുടെയും ന്യൂനതകൾ
$ വായ തുറക്കനുള്ള ബുദ്ധിമുട്ട്
$ മുഖത്തും കഴുത്തിലും കാണുന്ന മുഴകൾ തുടങ്ങിയ കഴുത്തിനു മുകളിലുള്ള എല്ലാ വൈകല്യങ്ങളും
സ്ക്രീനിംഗ് ക്യാമ്പ്
സ്ക്രീനിംഗ് ക്യാമ്പ്
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പു ചെയ്ത് പരിശോധനയിൽ സർജറിക്കായി തെരെഞ്ഞെടുക്കുന്നവരുമായി ചർച്ച ചെയ്ത് രോഗിയുടെ താല്പര്യപ്രകാരം ഒരു ദിവസം കണ്ടെത്തൂ...
സർജറി എവിടെ വെച്ച്
മംഗലാപുരത്തുള്ള എൻ.എ.ടി.ടി ഹോസ്പിറ്റലിൽ വെച്ച് .ഇന്ത്യയിലെ ഏറ്റവും പ്രശസ്ത്മായഹോസ്പിറ്റലാണിത്. അന്താരാഷ്ട്രചികിൽസാ സൗകര്യവും പുത്തൻ സാങ്കേതിക സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്.
ആകെ എത്ര ചിലവ് വരും?
ശാസ്ത്രക്രിയക്കാവ്ശ്യമായി വരുന്ന മുഴുവൻ ചിലവുകളും സൗജന്യമാണ്.സ്ക്രീനിംഗ് ക്യാമ്പിലോ മറ്റൊ യാതൊരു രജിട്രേഷൻ ഫീസും ഇല്ല. താമസം ഭക്ഷണം എന്നിവ രോഗിക്കും കൂടെയുള്ളവർക്കും സൗജന്യമാണ്.സർജറിക്കായി ഹോസ്പിറ്റലിൽ വരുന്ന സമയത്ത് വരാനും തിരിച്ച് പോകാനുമുള്ള യാത്രപ്പടിയും നെൽകും. തുടർ ചികിൽസയും പൂർണ്ണമായും സൗജന്യമാണ്.
മുമ്പ് ക്യാമ്പ് നടത്തിയിരുന്നോ?
കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടൂക്കി, പത്തനംതിട്ട, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾക്ക് പുറമെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എടരിക്കോട്, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വരെ ക്യാമ്പ് നടന്നു.
എത്ര പേർക്ക് സർജറി നടത്തി ?
കേരളത്തിൽ ഇതിനകം 1400 ൽ അധികം പേർക്ക് സൗജന്യമായി ശാസ്ത്രക്രിയ നടത്തി. മലപ്പുറം ജില്ലയിൽ 28 ലക്ഷം രൂപയിൽ അധികം ചെലവിൽ 200 ൽ അധികം പേർക്ക് ഇത് വരെ സൗജ്ന്യ ശാസ്ത്രക്രിയ നടത്തി.
എല്ലാവരും സംതൃപ്തരാണോ ?
തീർച്ചയായും. മുച്ചിറി പോലുള്ള വൈകല്യങ്ങൾ മൂലം വിവാഹ പ്രായം എത്തിയിട്ടും വിവാഹം ശരിയാകാത്ത ധാരാളം യുവതികൾ ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു.
ആരാണ് ആളുകളെ കണ്ടത്തുന്നത് ?
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, മത-സാമൂഹ്യ-രാഷ്ടീയ പ്രസ്ഥാന പ്രവർത്തകർ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ആളുകളെ കണ്ടത്തി ക്യാമ്പിലേക്ക് നിർദ്ദേശിക്കുന്നു.
ആർക്കാണ് മുൻഗണന?
പാവപ്പെട്ടവർ, പ്രത്യേഗിച്ച് പെൺകുട്ടികൾ, ആദിവാസികൾ, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾ എന്നിവർക്ക് മുൻഗണന.
നിങ്ങൾ ചെയ്യേണ്ടത് എന്താണ് ?
നിങ്ങളുടെ പരിചയത്തിൽ മുകളിൽ സൂചിപ്പിച്ച രോഗങ്ങൾ ഉള്ളവർ ഉണ്ടോ എന്ന് ആലോചിക്കുക.വീണ്ടും വീണ്ടും ആലോചിക്കുക.ഉണ്ടങ്കിൽ ഈ വിവരം കൈമാറുകയും താഴെ പറയുന്ന നമ്പറുളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാൻ അവരെ സഹായിക്കുക. ഈ വിവരം കഴിയുന്നത്രയും ആളുകളെ അറിയിക്കുക..
ഏത് പ്രായക്കാർക്കാണ് ശാസ്ത്രക്രിയ
മൂന്നു മാസം പ്രായമുള്ള കുട്ടികൾ മുതൽ പ്രായം ചെന്നവർക്ക് വരെ
ക്യാമ്പ് എവിടെ വെച്ച് ഏത് ദിവസം
11/9/2011 കരുവാരകുണ്ടിൽ നടക്കുന്നു..
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങളുടെ തൊട്ടടുത്ത് നടക്കുന്ന ക്യാമ്പുകളെ കുറിച്ച് അറിയാൻ സാധിക്കും..
ആരാണ് സംഘാടകർ
കേരളത്തിൽ മലപ്പുറം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത NGO പീപ്പിൾസ് ആക്ഷൻ ഫോർ സോഷ്യൽ ക്രിയേഷനും (പാസ്ക്) ബഹു: കേരള ഗവർണ്ണർ പ്രസിഡണ്ടായ സെന്റ് ജോൺ ആംബുലൻസ് കേരള ചാപ്റ്ററും വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു..
ഞങ്ങൾ ആരെയാണ് ബന്ധപ്പെടേണ്ടത്
മുസ്ഥഫ പരതക്കാട്
ചെയർമാൻ,പാസ്ക്-9048945367,9745298167
ഉമേഷ് പോച്ചപ്പൻ
ചീഫ് കോർഡിനേറ്റർ
സെന്റ് ജോൺ ആംബുലൻസ്-9447283039
വി.കെ അബ്ദുള്ളകോയ
ജില്ലാ കോർഡിനേറ്റർ,പാസ്ക്-9895655309
വിവരങ്ങള് പങ്കുവെച്ചതിനു നന്ദി
മറുപടിഇല്ലാതാക്കൂhooooooooy what an ideaaaaaaa aliyoooo..
മറുപടിഇല്ലാതാക്കൂsanthosham alla sundarikalum kuduthal sundarikal aakatte sundaran maar kuduthal sundaran maar akatte enkilum sundarikalkk soudaryam kudunnathanu nallathu oru compatision undakilalloooooo