ഭൂലോകത്ത് ഉള്ള ബൂലോഗർക്കായ് ഞങ്ങളുടെ സുന്ദരമായ ശാന്തിയും സമാധാനവും കളിയാടുന്ന ഈ കൊച്ചു ഗ്രാമത്തിൽ നിന്നുമുള്ള അപൂർവ്വം ചില വിശേഷങ്ങളും അൽപ്പം ചില നുണകളൂം കുറച്ച് കുസ്ർതികളും കണ്ടും കേട്ടും വായിച്ചും ഒക്കെ അറിയാനുള്ള ചെറിയ ഒരു അവസരം.....അത്രയെ ഉദ്ദേശിച്ചുള്ളൂ...

2011 നവംബർ 5, ശനിയാഴ്‌ച


പട്രൂൾ വില വർദ്ധനയും മൻ മോഹൻസിങിന്റെ ന്യായീകരണവും……


        ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും അഹങ്കാരിയായ പ്രദാനമന്ത്രി ആരെന്ന് ചോദിച്ചാൽ ചൂണ്ടികാണിക്കാൻ നമുക്ക് ഒരു മൻ മോഹൻ മുന്നിൽ ഉണ്ടാകും.. കാരണം പട്രൂൾ വില വർദ്ധനവിനെ കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന്ന് നമ്മുടെ മൻ മോഹൻ പറഞ്ഞത് ഇനി ഭാക്കി ഢിസലിനും പാചക വതകത്തിനും കൂടി കൂട്ടാൻ അവസരം നെൽക്കും എന്നാണ്..സാധാരണക്കാരിൽ സധാരണക്കാരായ ഈ പാവങ്ങളുടെ വോട്ട് വാങ്ങി കോർപറേറ്റ് മുതലാളിമാരുടെ വാലാട്ടിയായി ഈ പാവങ്ങളെ തിരിഞ്ഞ് കൊത്തുന്ന മൻ മോഹൻ ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും ഇത് പോലുള്ള അഹങ്കാരികളുടെ അന്ത്യം ഇന്ന് ലൊകത്ത് നാം കണ്ട് കൊണ്ടിരിക്കുകയാണ്..പാവങ്ങളെ പരീക്ഷിക്കുന്നതിന്ന് ഒരു അതിര് വെക്കുന്നത് നന്നായിരിക്കും..പട്ടിണിയും തൊഴിലില്ലാഴിമയും മാറാരോഗങ്ങളും ബാദിച്ച പാവം ജനങ്ങൾ ഒന്ന് മറുത്ത് ചിന്തിച്ചാൽ അതിൽ നിന്നുണ്ടാകുന്ന പ്രത്യാകാതം ഒരു പക്ഷെ വിലയിരുത്തപ്പെടാൻ സാദിച്ചെന്ന് വരില്ല..പാവപ്പെട്ടവന്റെ കീശയേയും ആശയേയും കൊള്ളയടിക്കുന്ന കുത്തക മുതലാളിമാരെ മാത്രം കൂട്ട് പിടിച്ച് ഭരിക്കാം എന്ന വ്യാമോഹം മൻ മോഹന്ന് തിരിച്ച് ചിന്തിക്കാൻ കൂടുതൽ സമയം വേണ്ടിവരില്ല എന്ന് ഓർത്താൽ നന്നാവും. പാർലമെന്റെറി അധികാരം കയ്യിലുള്ള മൻ മോഹനെ പോലുള്ളവർക്ക് ജീവിതത്തിൽ ഇതിന്ന് മുബോ ഇനി ശേശമോഒരു തുള്ളി ഇന്ദനം പോലും കാശ് കൊടുത്ത് വാങ്ങേണ്ട അവസ്ഥ ഉണ്ടാവില്ല…ഈ പാവപ്പെട്ടവന്റെ നികുതി പണത്തിൽ നിന്നും ലോകത്ത് എവിടെ വേണമെങ്കിലും യാത്ര ചെയ്യാൻ ഒരു പൈസ  പോലും സ്വന്തം കീശയിൽ നിന്നും ചിലവാക്കാത്ത രാഷ്ടീയകാർക്ക് പാവപ്പെട്ടവന്റെ പ്രയാസം അറിയണം എന്നില്ല..


           പണക്കാരന്ന് കാറോടിച്ച് ഉല്ലസിക്കാൻ ട്രാക്ക് ഉണ്ടാക്കാനും കള്ളന്മാരേയും കൊള്ളക്കാരേയും ജയിലിൽ നിന്നും തുറന്ന് വിടാൻ മാർഗ്ഗം അന്യേഷിക്കാനും മാത്രമേ അവർക്കൊക്കെ സമയം കാണൂ…കൂടെയുള്ള കള്ളന്മാർ പുറത്ത് മദിച്ച് ഉല്ലസിച്ച് നടക്കുംബോൾ അക്ത്തുള്ള കള്ളന്മാർ ഒറ്റികൊടുക്കും എന്ന ഭയം കൊണ്ടാവണം കോടതികളെ പോലും നോക്കു കുത്തികളാക്കി സർസകല കള്ളന്മാരേയും ഉമ്മനും കൂട്ടരും തുറന്ന് വിട്ടത്…മൊത്തത്തിൽ പറഞ്ഞാൽ ഇന്ത്യാരാജ്യം ഒരു കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടു കഴിഞ്ഞു എന്ന് കരുതേണ്ടിവരും.ഇതിൽ നിന്നും രക്ഷപ്പെടുത്താൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയും എന്ന് തോനുന്നില്ല….ഈശ്വരോ രക്ഷ….